Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പനക്കാരിയെയും ഇടിച്ചു : ഒരാൾക്ക് പരിക്ക്

കുറ്റൂർ : എം.സി റോഡിൽ കുറ്റൂർ തോണ്ടറ പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പന നടത്തി വന്നിരുന്ന ആറൻമുള സ്വദേശിയെയും ഇടിച്ചു തെറിപ്പിച്ചു.  അപകടത്തിൽ ആറൻമുള സ്വദേശിയുടെ കൈക്കും കാലിനും പരിക്കേറ്റു.  ഇന്ന് ഉച്ചയ്ക്ക് 2.30 ആയിരുന്നു അപകടം.
            
തിരുവല്ല ഭാഗത്തു നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് വയോധികൻ ഓടിച്ച  കാർ  നിയന്ത്രണം തെറ്റി റോഡിന്റെ വശത്തേക്ക്  അപകടത്തിൽപ്പെടുക ആയിരുന്നു.  അപകടത്തെ തുടർന്ന് വിൽപ്പനയ്ക്ക് വച്ചിരുന്ന  പൊതിച്ചോർ റോഡിൽ ചിതറി വീണു. സംഭവം കണ്ട് ഓടി കൂടിയവർ ചേർന്ന് പരുക്കേറ്റ ആളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂർ ജയിലിൽ തടവുകാരൻ കൊല്ലപ്പെട്ടു : സഹതടവുകാരൻ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ .സെൻട്രൽ ജയിലിൽ തടവുകാരൻ കൊല്ലപ്പെട്ടു. സഹതടവുകാരന്റെ അടിയേറ്റ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് ശുചിമുറിയില്‍ പരിക്കേറ്റ നിലയില്‍ കരുണാകരനെ കണ്ടെത്തുന്നത്. തലയില്‍ വടി...

റവന്യു ജില്ല സ്കൂൾ കലോത്സവം: പാചകശാല ഉണർന്നു

തിരുവല്ല: നാളെ ആരംഭിക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിനായി ഭക്ഷണശാല ഒരുക്കങ്ങൾ  സജീവമായി. പ്രധാന വേദിക്ക് സമീപം ടി ഡി എം കൺവൻഷൻ ഹാളിൽ ഇനി നാലുനാൾ  കാലാകാരൻമാർക്ക് സദ്യവിളമ്പുന്നത്. നഗരസഭ ചെയർപേഴ്സൺ...
- Advertisment -

Most Popular

- Advertisement -