കണ്ണൂർ:കണ്ണൂര്‍ പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് 75 പവന്‍ സ്വര്‍ണം മോഷ്ടിച്ചു.പെരുമ്പയിൽ സി.എച്ച്.സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.
വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.രണ്ടു മുറികളിലായുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചു.കല്ല്യാണാവശ്യത്തിന് കരുതിയിരുന്ന സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്.സംഭവസമയത്ത് രണ്ട് സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഇവർ മുകളിലത്തെ നിലയിലായിരുന്നു.
ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.