കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള സ്ഥാപനങ്ങളിൽ വൻ തീപിടിത്തം ഉണ്ടായി .രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. മെഡിക്കൽ കോളേജിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ തോട്ടത്തിൽ സ്റ്റോഴ്‌സ് എന്ന കടയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്.ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടയാണ് . സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരാണ് കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.കോട്ടയം അഗ്നിരക്ഷാസേനയിലെ 4 യൂണിറ്റ് എത്തി ഉച്ചയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.