ചെന്നൈ : ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ മോഷണം .കോട്ടയം എരുമേലി സ്വദേശികളായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം മോഷണം പോയി.ഞായറാഴ്ച വൈകീട്ടാണ് സംഭവം.
സിദ്ധ ഡോക്ടറായ ശിവൻ നായർ വീടിനോട് ചേർന്ന് ഒരു ക്ലിനിക് നടത്തുന്നുണ്ട്. രോഗികളെന്ന വ്യാജന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക സൂചന. പ്രസന്നകുമാരി വിരമിച്ച അധ്യാപികയാണ്.