തിരുവല്ല: പഠനത്തിൽ മാത്രമല്ല ജീവിതത്തിലും കുട്ടികൾ എ പ്ലസ് നേടണമെന്ന് തിരുവല്ല ഡി.വൈ.എസ്.പി ആഷാദ് എസ് പറഞ്ഞു. സേവാഭാരതി ഇരവിപേരൂരിന്റെ നേതൃത്വത്തിൽ വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും സ്കൂൾ അദ്ധ്യാപകരേയും ആദരിക്കുന്ന “അഭിമാനമാണീ വിദ്യാലയം” പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർത്തമാന കാലഘട്ടത്തിൽ നല്ലതിനേയും ചീത്തയേയും തിരിച്ചറിഞ്ഞ് നാടിനും, വീടിനും, രഷ്ട്രത്തിനും, ഗുണമുള്ളവരായി കുട്ടികൾ വളർന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.ശിവശങ്കരൻ നായർ അദ്ധ്യക്ഷനായി. സേവാഭാരതി ഉപാദ്ധ്യക്ഷൻ ഗോപകുമാർ, കെ.ആർ സുരേന്ദ്രൻ നായർ, സാമുവൽ ചെറിയാൻ, ഫാ. മാത്യു കവിരായിൽ, നാഷണൽ ഹൈസ്കൂൾ പ്രധാന അദ്ധ്യാപകൻ ദിലീപ് കുമാർ, എൻ. എസ് എസ് സെക്രട്ടറി മാനോജ് ടി.കെ, സേവാഭാരതി കമ്മറ്റി അംഗങ്ങളായ രഘുവരൻ പിള്ള, രാകേഷ് മാവുങ്കൽ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും നൂറ് ശതമാനം വിജയം നേടിയ സ്കൂളിനും “വിജയദീപ” പുരസ്ക്കാരം നൽകി ആദരിച്ചു