Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsKaviyoorമുണ്ടിയപ്പള്ളി സി...

മുണ്ടിയപ്പള്ളി സി എം എസ് ഹൈസ്കൂളിൽ നവീകരിച്ച സ്കൂൾ മൈതാനം തുറന്നു

കവിയൂർ: സമൂഹത്തെ മാറ്റിമറിച്ചവരാണ് ക്രൈസ്തവ മിഷനറിമാരെന്ന് ആൻ്റോ ആൻ്റണി എംപി പറഞ്ഞു. മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സമർപ്പണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം .ഡി ദിനേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോൺ, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റേച്ചൽ വി. മാത്യു, ഇടവക വൈദിക സെക്രട്ടറി അനിയൻ. കെ .പോൾ, റവ. സി .വൈ. തോമസ് , റവ. ജോൺസൺ അലക്സാണ്ടർ,  പ്രധാനാധ്യാപിക പ്രിൻസമ്മ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ആനി എം. ജോസഫ്, അധ്യാപിക റോബി കെ. തോപ്പിൽ, മാനേജ്മെൻറ് കമ്മറ്റി അംഗം വിനു കെ. ചെറിയാൻ എന്നിവർ പ്രസംഗിച്ചു

ചടങ്ങിൽ കായിക പ്രതിഭകളായ ഫുട്ബോൾ താരം കെ. ടി. ചാക്കോ, അലക്സ് എബ്രഹാം, പ്രഫ. റെജിനോൾഡ് വർഗീസ്, ഹാൻഡ് ബോൾ താരം അക്ഷയ ആർ. നായർ ,സക്കറിയ ജോൺ ,സി ജേക്കബ്, എം. എം. മാത്യു ,മാത്യു ചെറിയാൻ എന്നിവരെ ആദരിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അധ്യാപകനെ മര്‍ദിച്ച സംഭവത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ : കണ്ണൂരിൽ അധ്യാപക ദിനത്തിൽ അധ്യാപകനെ മര്‍ദിച്ച സംഭവത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകൻ സിഎച്ച് ഫാസിലിനാണ് മർദനമേറ്റത്.ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളോട് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ വിദ്യാര്‍ത്ഥികള്‍...

റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെവൈസി ആപ്

തിരുവനന്തപുരം : റേഷൻ മസ്റ്ററിംഗ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഉപയോഗിക്കാം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar...
- Advertisment -

Most Popular

- Advertisement -