Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്‌ആര്‍ടിസിയില്‍ ഒരു...

കെഎസ്‌ആര്‍ടിസിയില്‍ ഒരു വിഭാഗം യൂണിയൻ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്‌ആര്‍ടിസി അധികൃതർ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര്‍ സമരം ആരംഭിച്ചത്.  തിങ്കളാഴ്ച അർധരാത്രി മുതല്‍ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. സമരത്തെ നേരിടാൻ സർക്കാർ  ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

അതേ സമയം താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച്‌ പരമാവധി സർവീസുകള്‍ നടത്താനാണ് അധികൃതരുടെ നീക്കം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ്...

ബീച്ച് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ : ജില്ലാഭരണകൂടം, നഗരസഭ, ഡി.റ്റി.പി.സി. എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റ്-2024 ന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ ജില്ലാ കളക്ടര്‍...
- Advertisment -

Most Popular

- Advertisement -