തൃശ്ശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ കാൽവഴുതി വീണ ഒരു വിദ്യാർഥിനി മരിച്ചു.പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന(16)യാണു മരിച്ചത്. തൃശൂർ സെന്റ് ക്ലെയേഴ്‌സ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഒപ്പം അപകടത്തിൽപ്പെട്ട 3 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്കു 2.30ന് അപകടമുണ്ടായത്. പള്ളിപ്പെരുന്നാൾ ആഘോഷത്തിന് കൂട്ടുകാരിയുടെ വീട്ടിലെത്തിയ പെൺകുട്ടികൾ റിസർവോയർ കാണാൻ പോയതായിരുന്നു. പാറപ്പുറത്തിരിക്കുന്നതിനിടെ 2 പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു 2 പേരും വീഴുകയായിരുന്നു.