Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ യുവാവും...

ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽചാടി മരിച്ചു

ആലപ്പുഴ : ആലപ്പുഴ കരുവാറ്റയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.ചെറുതന കാനകേയിൽ ശ്രീജിത്ത് (38), പള്ളിപ്പാട് കാട്ടുപറമ്പിൽ വീട്ടിൽ മോഹനന്റെ മകൾ ദേവു (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കരുവാറ്റ റെയിൽവേ ക്രോസിനു സമീപമാണ് സംഭവം. കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. സംഭവത്തെ തുടർന്ന് പിന്നാലെ എത്തിയ നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം ഹരിപ്പാട് പിടിച്ചിട്ടു.  മ‍ൃതദേഹങ്ങൾ  ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈകോയിൽ ഫാർമസിസ്റ്റ് ഒഴിവ്

കോട്ടയം : സപ്ലൈകോയുടെ കോട്ടയം മേഖലാ മെഡിസിൻ ഡിപ്പോയിലും കോട്ടയം സപ്ലൈകോ മെഡിക്കൽ സ്റ്റോറിലും നിലവിലുള്ള ഒഴിവിലേക്ക് ബി. ഫാം/ഡി.ഫാം യോഗ്യതയും രണ്ടു വർഷം പ്രവർത്തിപരിചയവുമുള്ള ഫാർമസിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ തിരുനക്കരയിലുള്ള...

തൃശൂർ പൂരം : ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദേശം.ഇതിനിടയിൽ താളമേളങ്ങളും തീവെട്ടിയും പടക്കവുമൊന്നും പാടില്ലെന്നും കോടതി നിർദേശം നൽകി. നേരത്തെ 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണമെന്ന...
- Advertisment -

Most Popular

- Advertisement -