Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsവള്ളംകുളം കാവുങ്കലിൽ...

വള്ളംകുളം കാവുങ്കലിൽ യുവാവ് വള്ളം മുങ്ങി മരിച്ചു

തിരുവല്ല : വള്ളംകുളം കാവുങ്കലിൽ യുവാവ് വള്ളം മുങ്ങി മരിച്ചു. വള്ളംകുളം ചെറുശ്ശേരി വീട്ടിൽ രഞ്ജിത്ത് രാജേന്ദ്രനാണ് (35) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. പിക്കപ്പ് ഡ്രൈവർ ആയിരുന്നു മരിച്ച രഞ്ജിത്ത്. കാവുങ്കൽ ജങ്ഷന് സമീപത്തെ ദാനപ്പള്ളി പാടശേഖരത്തിൽ  പോയി മടങ്ങവേ ഒഴുക്കിൽപ്പെട്ട വള്ളം തലകീഴ്മറിയുകയായിരുന്നു.

മറിഞ്ഞ വള്ളത്തോടൊപ്പം രഞ്ജിത്തും വെള്ളത്തിലേക്ക് വീണു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സുഹൃത്താണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാരെത്തിയാണ് രഞ്ജിത്തിനെ മുങ്ങിയെടുത്തത്. തുടർന്ന്  തിരുവല്ലയിലെ  സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ പുണെയ്ക്കു പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷ്‌രൻ സിങ്ങാണ് പിടിയിലായത്. പുലർച്ചെ ഒരുമണിക്ക് എത്തിയ ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട...

ഡൽഹി സ്ഫോടനം : ഒരു ഡോക്ടർ കൂടി പിടിയിൽ

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി പിടിയിൽ. പത്താന്‍കോട്ടില്‍ നിന്നാണ് സര്‍ജനായ റയീസ് അഹമ്മദിനെ പിടികൂടിയത്. ഇയാൾ പലതവണ അൽഫല യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം. കേസിൽ കസ്റ്റഡിയിലായ മൂന്നു...
- Advertisment -

Most Popular

- Advertisement -