Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaബൈക്ക് നിയന്ത്രണം...

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യൂതി തൂണിൽ ഇടിച്ച് ചികിത്സയിലിരുന്ന എടത്വ സ്വദേശിയായ യുവാവ് മരിച്ചു 

ആലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ വെട്ടുതോട് പാലത്തിന് സമീപം റോഡിന്റെ വളവില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യൂതി തൂണിൽ  ഇടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എടത്വ കളങ്ങര കോട്ടവിരുത്തില്‍ റെജി കെ. ജേക്കബ്ബിന്റെ മകന്‍ രഞ്ജു ജേക്കബ്ബ് മാത്യു (24) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. ആലപ്പുഴയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത യുവാക്കള്‍ ബൈക്കുകളിലായി വീട്ടിലേയ്ക്ക് മടങ്ങുന്ന വഴിയാണ് അപകടം . ഗുരുതരമായി പരിക്കേറ്റ രഞ്ജുവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐപിസി 101 മത് കുമ്പനാട് കൺവെൻഷന്റെ പന്തലിന് കാൽനാട്ടി

കുമ്പനാട് : ഇന്ത്യൻ പെന്തക്കോസ്തു ദൈവ സഭ (ഐപിസി) യുടെ 101 മത് കുമ്പനാട് ജനറൽ കൺവെൻഷൻ പന്തലിന് സഭാ സീനിയർ മിനിസ്റ്റർ പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കാൽനാട്ടി. സഭാ ജനറൽ ജോയിൻ സെക്രട്ടറി...

കൂടൽ ഇഞ്ചപ്പാറയിൽ വാഹനാപകടം :രണ്ടു  പേർ മരിച്ചു

കോന്നി : പുനലൂർ-കോന്നി റോഡിൽ ഇഞ്ചപ്പാറ ജംഗ്ഷന് സമീപം കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ (21) എന്നിവയാണ് മരിച്ചത്...
- Advertisment -

Most Popular

- Advertisement -