Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAdoorറോഡിൽ തെറിച്ചു...

റോഡിൽ തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.

അടൂർ: റോഡ് മുറിച്ചു കടന്നയാളെ ഇടിച്ച് റോഡിൽ തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. മണക്കാല തുവയൂർ വടക്ക് അന്തിച്ചിറ നിരവത്ത് മേലേതിൽ മരിയവില്ലയിൽ ഷിജുവിൻ്റേയും ടീനയുടേയും മകൻ അബിൻ ഷിജു(21)ണ് മരിച്ചത്. റോഡ് മുറിച്ചുകടന്ന തിരുവനന്തപുരം സ്വദേശി ദീപക് തമ്പിയ്ക്ക് നിസ്സാര പരിക്കേറ്റു.  ശനിയാഴ്ച രാത്രി 11.30-ന് അടൂർ ബൈപ്പാസിലായിരുന്നു അപകടം.

അടൂർ കരുവാറ്റ ഭാഗത്തു നിന്നും നെല്ലിമൂട്ടിൽപ്പടി ഭാഗത്തേക്ക് എബിൻ സ്‌കൂട്ടറിൽ വരുമ്പോൾ റോഡ് മുറിച്ചു കടന്നയാളെ ഇടിക്കുകയായിരുന്നു. തുടർന്ന് എബിൻ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണു. പരുക്കേറ്റ് റോഡിൽ കിടന്ന എബിനെ അതുവഴി വന്ന കാർ യാത്രികർ കൊട്ടാരക്കര ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എബിൻ മൂന്നു മാസമായി അടൂർ കോപ് മാർട്ടിൽ ബില്ലിങ് സെക്ഷനിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരൻ- അജിൻ ഷിജു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനവാസകേന്ദ്രങ്ങളും ആശുപത്രികളും പാകിസ്താന്‍ ലക്ഷ്യമിട്ടു : നിയന്ത്രിതവും കൃത്യവുമായി ഇന്ത്യ തിരിച്ചടിച്ചു

ന്യൂഡൽഹി : വിമാനങ്ങളെ മുൻനിർത്തിയും ജനവാസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമാക്കിയുമടക്കം നീചമായ രീതിയിലാണ് പാകിസ്താൻ ഇന്ത്യയെ നേരിട്ടതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ...

കോയിപ്രത്ത് വള്ളം മറിഞ്ഞു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട : കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിൽ വള്ളം മറിഞ്ഞു രണ്ട് യുവാക്കൾ മരിച്ചു. മൂന്നാമത്തെ ആളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. കിടങ്ങന്നൂർ സ്വദേശി രാഹുൽ സിഎൻ, നെല്ലിക്കൽ സ്വദേശി മിഥുൻ എം എന്നിവരാണ്...
- Advertisment -

Most Popular

- Advertisement -