ന്യൂഡൽഹി : ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ ബ്ലസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതം ഇടം നേടി . ആടുജീവിതത്തെ കൂടാതെ കങ്കുവ (തമിഴ്), സന്തോഷ്(ഹിന്ദി), സ്വതന്ത്ര വീര്‍ സവര്‍ക്കര്‍(ഹിന്ദി), ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ്(ഹിന്ദി-ഇംഗ്ലീഷ്) എന്നീ ഇന്ത്യന്‍ ചിത്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ജനുവരി എട്ട് മുതൽ 12 വരെ വോട്ട് രേഖപ്പെടുത്താം.പട്ടികയിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ചിത്രങ്ങളായിരിക്കും അടുത്ത റൗണ്ടിൽ ഇടംപിടിക്കുക.ജനുവരി 17 ന് നോമിനേഷനുകളുടെ ഫൈനൽ പട്ടിക പ്രഖ്യാപിക്കും.323 സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്കർ മത്സരത്തിനായി അപേക്ഷകൾ അയച്ചത്