Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഒളിവിലായിരുന്ന അബ്കാരി...

ഒളിവിലായിരുന്ന അബ്കാരി കേസ് പ്രതിയെ ബംഗളുരുവിൽ നിന്നും പിടികൂടി

പത്തനംതിട്ട:  പമ്പ പോലീസ് 2001ൽ രജിസ്റ്റർ ചെയ്ത അബ്കാരിനിയമപ്രകാരമുള്ള കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുരുവിൽ നിന്നും പിടികൂടി. മൂഴിയാർ ആങ്ങമൂഴി ആഞ്ഞിലിക്കൽ വീട്ടിൽ  കലേഷ് കുമാറി(45)നെയാണ് അറസ്റ്റ് ചെയ്തത്.

2001ൽ  കേസിൽപ്പെട്ടു അറസ്റ്റിലായ പ്രതി പിന്നീട് കോടതി നടപടികൾക്ക് ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. നിരന്തരം കോടതി നടപടികളിൽ ഹാജരാകാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ ജില്ലാ കോടതി എൽ പി വാറന്റ് പുറപ്പെടുവിച്ചു.

അന്വേഷണത്തിൽ പ്രതി വിദേശത്താണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ്  ഇറക്കി. കഴിഞ്ഞ ദിവസം ബാംഗ്ലൂർ കേമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ ബ്യൂറോ ഓഫ് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് കേമ്പഗൗഡ എയർപോർട്ട് പോലീസിന് കൈമാറി.

വിവരം ലഭിച്ചതനുസരിച്ച് പമ്പ പോലീസ് സ്റ്റേഷനിൽ നിന്നുള്ള  പ്രത്യേകഅന്വേഷണ സംഘം ബാംഗ്ലൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുഷ്പഗിരിയിൽ  ഡോക്ടർസ് ഡേ ആഘോഷിച്ചു

തിരുവല്ല : ദേശീയ ഡോക്ടർസ് ദിനത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഡോക്ടർസ് ഡേ ആഘോഷിച്ചു.  പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് സി.ഇ.ഒ ഫാ ബിജു വർഗീസ് പയ്യമ്പള്ളിൽ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പുഷ്പഗിരി...

ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹൈദ്രാബാദ് : ആന്ധ്ര മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു .വിജയവാഡയിലെ കേസരപള്ളി ഐടി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ...
- Advertisment -

Most Popular

- Advertisement -