കായംകുളം: തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിൽ എട്ടും ഒമ്പതും പ്രതികൾ അറസ്റ്റിൽ. കായംകുളം ചേരാവള്ളി മുറിയിൽ ഷിഫാനാ മൻസിലിൽ ഉക്കാഷ് എന്ന് വിളിക്കുന്ന നബീൽ (21), ചേരാവള്ളി കളീക്കൽ പുത്തൻ വീട്ടിൽ സൈനുദ്ദീൻ (24) എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട് കന്യാകുമാരി സ്വദേശിയും ചേരാവള്ളിയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന ആളുമായ വൈസിലിനെ ചേരാവള്ളിയിലെ വാടക വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് പഴ്സ് തട്ടിയെടുക്കുകയും വൈസിലിൻ്റെ മൊബൈൽ ഫോൺ ബലമായി പിടിച്ച് വാങ്ങി വൈസിലിനെ ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്നും പിൻ വലിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്.
കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.