Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsയദുകൃഷ്ണനെ കഞ്ചാവ്...

യദുകൃഷ്ണനെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന ആരോപണം തള്ളി എക്‌സൈസ്

പത്തനംതിട്ട : ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന യദുകൃഷ്ണൻ എന്ന ആളെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന ആരോപണം തള്ളി എക്‌സൈസ്. അസീസ് എന്ന ഉദ്യോഗസ്ഥൻ സംഘത്തിലുണ്ടായിരുന്നു. എന്നാൽ കഞ്ചാവ് പിടികൂടിയതും കേസെടുത്തതുമെല്ലാം ഇൻസ്‌പെക്ടറാണ്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പത്തനംതിട്ട എക്‌സൈസ് വിഭാഗം റിപ്പോർട്ട് നൽകി.

യുവമോർച്ച ബന്ധമുള്ള അസീസ് എന്ന ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു സി.പി.എം ഏരിയാ സെക്രട്ടറി ആരോപിച്ചത്. യദുകൃഷ്ണന്റെ കയ്യിൽനിന്ന് കഞ്ചാവും അത് വലിക്കാൻ ഉപയോഗിക്കുന്ന യന്ത്രവും കണ്ടെടുത്തുവെന്നാണ് എക്‌സൈസ് റിപ്പോർട്ട്. അതിനിടെ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് യദുകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദുകൃഷ്ണൻ അടക്കം 62 പേർ കുമ്പഴയിൽ നിന്ന് ബിജെപി വിട്ട് സി.പി.എമ്മിൽ ചേർന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം : പ്രദര്‍ശനത്തിനനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ്

തിരുവനന്തപുരം : സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള യുടെ പ്രദര്‍ശനത്തിനനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ്. ജൂണ്‍ 27ന് സിനിമ റിലീസ്...

തൃപ്പൂണിത്തുറയിൽ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു

കൊച്ചി : തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം കണ്ടനാട് ജൂനിയർ ബേസിക് സ്കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു .ഇന്ന് രാവിലെ 9.30-ഓടെയാണ് വലിയ ശബ്ദത്തോടെ ഓടിട്ട മേൽക്കൂര താഴെ വീണത്.ആയ മാത്രമായിരുന്നു...
- Advertisment -

Most Popular

- Advertisement -