Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsആംബുലൻസിൽ കോവിഡ്...

ആംബുലൻസിൽ കോവിഡ് രോ​ഗിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട : കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം.1,08,000 രൂപ പിഴയും അടയ്‌ക്കണം. കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

2020 സെപ്റ്റംബർ അഞ്ചിന് ആറന്മുളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോവിഡ് ബാധിച്ച യുവതിയെ അടൂരിൽ നിന്ന് പന്തളത്തേക്ക് 108 ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ നൗഫൽ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിന് ഇരയാക്കിയ ശേഷം ആംബുലൻസിൽ വച്ച് പ്രതി യുവതിയോട് മാപ്പുചോദിക്കുന്നതിന്റെ ശബ്ദരേഖ തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു.

ബലാത്സംഗം , തട്ടിക്കൊണ്ടുപോകൽ,തടങ്കലില്‍ വെക്കല്‍,പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞിരുന്നു .നൗഫല്‍ നേരത്തേ വധശ്രമക്കേസിലും അറസ്റ്റിലായിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 18-10-2024 Nirmal NR-402

1st Prize Rs.7,000,000/- NA 961469 (MOOVATTUPUZHA) Consolation Prize Rs.8,000/- NB 961469 NC 961469 ND 961469 NE 961469 NF 961469 NG 961469 NH 961469 NJ 961469 NK 961469...

മാലിദ്വീപിൽ മുഹമ്മദ് മുയിസുവിന്റെ പാ‍ർട്ടിക്ക് വൻ വിജയം

ഫിജി:മാലി ദ്വീപ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാ‍ർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം.ഇന്നലെ നടന്ന 93 സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ ചൈന അനുകൂലിയായ മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി)...
- Advertisment -

Most Popular

- Advertisement -