Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎയർ ഇന്ത്യയിലെ...

എയർ ഇന്ത്യയിലെ കൂട്ട അവധിക്ക് നടപടി : സമരം ചെയ്ത ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

ന്യൂഡൽഹി : എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തിൽ നടപടിയുമായി കമ്പനി.യാത്രക്കാരെ പ്രയാസത്തിലാക്കി മുന്നറിയിപ്പില്ലാതെ സമരം ചെയ്ത ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി.ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവ് ബോധപൂർവമാണെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇത് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് റൂളുകൾ ലംഘിക്കുന്ന നടപടിയാണെന്നും നോട്ടീസിൽ പറയുന്നു.

ജീവനക്കാരുടെ സമരത്തെ തുടർന്ന് ധാരാളം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു . മുന്നറിയിപ്പ് ഇല്ലാതെയുള്ള സർവീസുകളുടെ റദ്ദാക്കലിൽ നൂറുക്കണക്കിന് യാത്രികർ വലഞ്ഞു . ജീവനക്കാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചാണ് കൂട്ട അവധിയെടുത്ത് പോയത്. മാനേജ്മെന്റുമായുള്ള തൊഴിൽ തർക്കത്തിൽ അനുകൂല നിലപാട് ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് ജീവനക്കാർ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം

പത്തനംതിട്ട : റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കുന്ന തെളിമ പദ്ധതി  ഡിസംബര്‍ 15 വരെ നടത്തും. അനധികൃതമായി  മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനും റേഷന്‍ കടകളിലെ...

മ്യാൻമർ ഭൂചലനം : മരണസംഖ്യ 1000 കടന്നു

നേപ്യിഡോ : ഇരട്ട ഭൂകമ്പം കനത്ത നാശം വിതച്ച മ്യാൻമറിൽ മരണ സംഖ്യ ഉയരുകയാണ്. ആയിരത്തിലധികം പേർ മരിച്ചെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇതുവരെ 800 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -