Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഅടുപ്പിൽ അഗ്നി...

അടുപ്പിൽ അഗ്നി പകർന്നു: ആറന്മുള വള്ളസദ്യകള്‍ക്ക് നാളെ  തുടക്കം

ആറന്മുള : പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് വള്ളസദ്യകള്‍ നാളെ (ഞായർ ) ആരംഭിക്കും. ഇതിനായി ഇന്ന്  ഊട്ടുപുരയിലെ അടുപ്പിൽ അഗ്നി പകർന്നു. പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.വി. സാംബദേവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇഷ്ടകാര്യലബ്ദിക്കായി ഭഗവാന് അര്‍പ്പിക്കുന്ന വഴിപാടാണ് വള്ളസദ്യകള്‍.  പള്ളിയോടങ്ങളില്‍ എത്തുന്ന കരക്കാര്‍ക്കും, വഴിപാടുകള്‍ ക്ഷണിക്കുന്നവര്‍ക്കും 44 വിഭവങ്ങള്‍ അടങ്ങുന്ന സദ്യയാണിത്.

ക്ഷേത്രത്തിലും, പരിസരത്തുമുള്ള സദ്യാലയങ്ങളിലാണ് വള്ളസദ്യകള്‍ നടക്കുന്നത്. ദിവസേന 15 വള്ളസദ്യകള്‍വരെ നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ 2 വരെയാണ് വള്ളസദ്യകള്‍ നടക്കുന്നത്.
പള്ളിയോടത്തിലെത്തുന്ന ക്ഷണിക്കപ്പെട്ട കരക്കാരെ പരമ്പരാഗതരീതിയില്‍ വഴിപാടുകാരന്‍ സ്വീകരിച്ച് വഞ്ചിപ്പാട്ടോടുകൂടി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് സദ്യാലയത്തില്‍ സദ്യയില്‍ പങ്കെടുക്കുകയും, തുടര്‍ന്ന് സമുചിതമായി യാത്രയാക്കുകയും ചെയ്യുന്ന അപൂര്‍വ്വ ചടങ്ങാണ് ഇത്.

ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം മന്ത്രി വി. എന്‍. വാസവന്‍, മന്ത്രി വീണാ ജോര്‍ജ്ജ്, ചീഫ് വിപ്പ്  പ്രഫ. ആർ.ജയരാജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍, പ്രമോദ് നാരായണ്‍ എംഎല്‍എ തുടങ്ങിയവർ  പങ്കെടുക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭിന്നശേഷി സംവരണം : കോടതിയിൽ പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോടതി അനുമതി ലഭിക്കുന്നതോടെ, ഏകദേശം 22,000-ത്തോളം...

Kerala Lotteries Results : 08-09-2026 Sthree Sakthi SS-536

1st Prize Rs.1,00,00,000/- SH 583599 (PATHANAMTHITTA) Consolation Prize Rs.5,000/- SA 583599 SB 583599 SC 583599 SD 583599 SE 583599 SF 583599 SG 583599 SJ 583599 SK 583599 SL 583599 SM 583599 2nd Prize Rs.30,00,000/- SM 508240 (KAYAMKULAM) 3rd...
- Advertisment -

Most Popular

- Advertisement -