പത്തനംതിട്ട: നടൻ ദിലീപ് ഇന്ന് പുലര്‍ച്ചെ സന്നിധാനത്ത് എത്തി. ഇന്നലെ രാത്രിയോടെ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്. ഇന്ന് രാവിലെ പിആര്‍ഒ ഓഫീസിലെത്തിയ ശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. തുടർന്ന് അൽപ്പസമയത്തിനുള്ളിൽ അയ്യപ്പ ദര്‍ശനം നടത്തി.
കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നൽകി പത്തുമിനുട്ടിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. ഇത്തവണ നടന്‍റെ കൂടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരടക്കമുള്ളവരില്ല. ദിലീപിന്‍റെ പരിചയക്കാരായിട്ടുള്ളവരാണ് കൂടെയുണ്ടായിരുന്നത്. പൊലീസ് സുരക്ഷയും നൽകിയില്ലായിരുന്നു.






