അടൂർ : 17 കാരിയെ പീഡിപ്പിച്ചതിന് 9 കേസുകൾ രജിസ്റ്റർ ചെയ്ത് അടൂർ പോലീസ് കൗമാരക്കാരനടക്കം നാല് പേർ അറസ്റ്റിൽ. ചൈൽഡ് വെൽഫെയർ കമ്മറ്റി സ്ക്കൂളിൽ നടത്തിയ കൗൺസിലിങിനിടെയാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. സി ഡബ്ല്യൂ സി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് അടൂർ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും 9 കേസുകൾ രജിസ്റ്റർ ചെയ്യുകയുമായിരുന്നു
ഒരു കേസ് നൂറനാട് പോലീസ്റ്റേഷൻ്റെ പരിധിയിലായതിനാൽ നൂറനാട് പോലീസിന് കൈമാറിയിട്ടുണ്ട്. നിലവിൽ കുട്ടി പ്ലസ് ടു വിനാണ് പഠിക്കുന്നത്. 2019 ൽ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കുട്ടി ആദ്യം പീഡനത്തിനിരയായത്. കുട്ടി പഠിത്തത്തിൽ അലസത കാണിച്ചതിനെ തുടർന്ന് രക്ഷകർത്താക്കൾ മേട്ടുപ്പുറത്തുള്ള ഒരു വീട്ടിൽ പ്രാർത്ഥനക്കായി കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് ഒരാൾ ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി മൊഴി നൽകി.
പിന്നീട് പത്താം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ബന്ധുക്കളും സഹപാഠികളും കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ചിലരും പീഡിപ്പിച്ചതായി കുട്ടി മൊഴിനൽകി. പെൺകുട്ടിയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ചതിനാണ് കൗമാരക്കാരൻ അറസ്റ്റിലായിട്ടുള്ളത്. ഈ കേസിലും കൂടുതൽ പ്രതികൾ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.