Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവിതാംകൂർ ദേവസ്വം...

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടാൻ ധാരണ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടാൻ ധാരണ. നവംബർ 14ന് ആണ് ഭരണസമിതിയുടെ 2 വർഷത്തെ കാലാവധി തീരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ പുതിയ ഭരണസമിതിയെ നിയമിക്കേണ്ടതില്ലെന്നാണ് പൊതുവായ തീരുമാനം. നിലമ്പൂർ തിരഞ്ഞടുപ്പിനു ശേഷം ഫയലിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. എൽഡിഎഫിന്റെ അനുമതിയും പിന്നാലെ ലഭിച്ചേക്കും.

രാഷ്ട്രീയ തീരുമാനങ്ങൾ തടസ്സമായില്ലെങ്കിൽ ഇപ്പോഴത്തെ ബോർഡ് തന്നെ തുടരുമെന്നും ഉറപ്പായിട്ടുണ്ട്. നിലവിലുള്ള ബോർഡ് അംഗത്തിന്റെ ഒഴിവിലേക്ക് പട്ടികജാതിവിഭാഗത്തിൽ നിന്നുള്ള സിപിഎം പ്രതിനിധിയെ വൈകാതെ നിയമിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് അടുത്ത മണ്ഡല മകര വിളക്കു കാലം. തീർഥാടനത്തിനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കെ പുതിയ ഭരണസമിതി എത്തിയാൽ പരിചയക്കുറവ് ബാധിക്കുമെന്നും സർക്കാർ കരുതുന്നു.

ഒഴിഞ്ഞു കിടക്കുന്ന ദേവസ്വംകമ്മിഷണർ സ്ഥാനത്തേക്ക് രണ്ടാഴ്ചയ്ക്കകം നിയമനമുണ്ടായേക്കും. 2007ൽ ആണ് ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നാലിൽ നിന്ന് രണ്ടു വർഷമായി കുറച്ചത്. 2014ൽ ഇതു 3 വർഷമാക്കി. 2017ലെ ഒന്നാം പിണറായി സർക്കാർ വീണ്ടും രണ്ടു വർഷമാക്കി.

ശബരിമല തീർഥാടനകാലം തുടങ്ങുന്നതിന് തൊട്ടുമുൻപായി ഭരണസമിതികൾ അധികാരക്കൈമാറ്റം നടത്തുന്നത് ഒഴിവാക്കാനായി ജൂണിൽ കാലാവധി അവസാനിക്കുന്ന തരത്തിൽ ബോർഡിന്റെ പ്രവർത്തന കാലാവധി ഭേദഗതി ചെയ്യാനും നീക്കമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വല്ലന വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

പന്തളം : സംസ്ഥാനത്തെ ജനകീയ, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച വനിതാ ജിം ആന്റ്...

ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി. എന്നാല്‍ സംഗമം നടത്തുന്നതില്‍ ചില സുപ്രധാന നിർദ്ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. വരവ് - ചെലവ് കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും...
- Advertisment -

Most Popular

- Advertisement -