ന്യൂഡൽഹി : യുഎസുമായി ന്യായമായ കരാറാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ക്ഷീരമേഖലയുടെയും താൽപര്യങ്ങൾ വീട്ടുവീഴ്ച ചെയ്യില്ല . നീതിയുക്തവും തുല്യവും നിഷ്പക്ഷവുമായ കരാറാണ് ആഗ്രഹിക്കുന്നതെന്നും 2025 ഉദ്യോഗ് സമാഗമത്തിൽ പങ്കെടുക്കവേ മന്ത്രി പറഞ്ഞു. ഇന്ത്യ – യുഎസ് വ്യാപാര കരാറിനായി അഞ്ചാം വട്ട ചർച്ചയാണ് പൂർത്തിയായത്.






