കൊച്ചി :സംസ്ഥാനത്ത് മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദുബായ് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ആഭ്യന്തര സർവീസുകളും മുടങ്ങി. വിവരമറിയാതെ എത്തിയ നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വലിയ പ്രതിഷേധം ഉണ്ടായി.
