തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ ജൂലൈ മാസത്തെ പരിപാടിയിൽ എം.ആർ. വിഷ്ണുപ്രസാദ് എഴുതി തീരാത്ത കവിത എന്ന വിഷയം അവതരിപ്പിച്ചു. പ്രൊഫ.എ. ടി. ളാത്തറ അധ്യക്ഷനായ ചടങ്ങിൽ ജോസ് ഫിലിപ് ഡോ. വർഗീസ് മാത്യു, ഉഷാ അനാമിക, വി.എൻ. ഗോപാലകൃഷ്ണൻ, വി.എൻ. പ്രസന്നകുമാർ, എസ്സാർനായർ, ജെയിസൺ പാടിയിൽ വിമൽകുമാർ എന്നിവർ പ്രസംഗിച്ചു.