Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeSpiritualഅചഞ്ചല ഭക്തിയാണ്...

അചഞ്ചല ഭക്തിയാണ് മുക്തിക്കുള്ള ഏകമാര്‍ഗം: കാനപ്രം ഈശ്വരന്‍നമ്പൂതിരി

തിരുവല്ല: ഭഗവാനോടുള്ള അചഞ്ചലമായ ഭക്തിയാണ് മുക്തിക്കുള്ള ഏകമാര്‍ഗമെന്ന് ഭാഗവതാചാര്യന്‍ കാനപ്രം ഈശ്വരന്‍നമ്പൂതിരി. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സത്രത്തിൽ  കുചേലോപാഖ്യാനം  എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസ്വാര്‍ത്ഥമായ സമര്‍പ്പണമാണ് ഭഗവാനോട് വേണ്ടത്.

എത്രമാത്രം നാം അടുക്കുന്നുവോ അത്രത്തോളം ചേര്‍ത്ത് നിര്‍ത്തുന്ന ദിവ്യസ്‌നേഹമാണ് ഭഗവാന്‍ എന്നും അദ്ദേഹം പറഞ്ഞു. കുചേല ബ്രാഹ്മണന്റെ  കഥയിലൂടെ ഭാഗവതം ഒരുപാട് മൂല്യങ്ങളാണ് മാനവ രാശിക്ക് പകരുന്നത്. അര്‍പ്പിതമായ ഭക്തിയുടെ ആഴം അവര്‍ണനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഭാഗവത സത്രം പോലുള്ള ജ്ഞാനയജ്ഞങ്ങളില്‍ പങ്ക് ചേരാന്‍ സാധിക്കുന്നത് തന്നെ ജന്മാന്തര പുണ്യങ്ങളുടെ ഫലമാണ്. അത് പുതുതലമുറകളിലേക്കും പകരണമെന്നും അദ്ദേഹം സത്ര പ്രഭാഷണത്തിൽ വിശദമാക്കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഴിഞ്ഞില്ലം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യഞ്ജവും ഉത്സവവും

തിരുവല്ല: എഴിഞ്ഞില്ലം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞം 7 മുതൽ 13 വരെയും ഉത്സവം 10 മുതൽ 15 വരെയും  നടക്കും. 6 ന് വൈകിട്ട് 6.30 ന് ഭദ്രദീപ...

ഇന്ന് ലോക തൊഴിലാളി ദിനം

ഇന്ന് മേയ് ഒന്ന്, ലോക തൊഴിലാളി ദിനം. തൊഴിലാളികളുടെ അവകാശങ്ങളെ ക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ദിവസം. 1886ൽ ഷിക്കാഗോയിൽ ഉണ്ടായ ഹേമാർക്കറ്റ് കൂട്ടക്കൊലയുടെ ഓർമപുതുക്കലാണ് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. ജോലി സമയം എട്ടുമണിക്കൂറാക്കി...
- Advertisment -

Most Popular

- Advertisement -