ആലപ്പുഴ : കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വച്ചു.പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്
ശ്രീദീപ് വത്സൻ, ദേവനന്ദൻ, മുഹമ്മദ് അബ്ദുൽ ജബ്ബാർ, മുഹമ്മദ് ഇബ്രാഹിം, ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്.മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ് എന്നിവർ പൊതുദർശനത്തിൽ പങ്കെടുക്കാനെത്തി. പൊതു ദർശനത്തിനുശേഷം മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ട്പോയി