സ്റ്റേജ് ക്യാരേജുകൾ നിലവിൽ സർവീസ് നടത്താത്തതും എന്നാൽ ലാഭകരമായി സർവീസ് നടത്താവുന്നതുമായ റൂട്ടുകൾ തയ്യാറാക്കുന്നതിനായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ആര്യാട് ഗ്രാമപഞ്ചായത്ത് ഹാളിൽ മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സിലാണ് തീരുമാനമായത്.
മണ്ഡലത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസ് ജീവനക്കാരുടെ ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താനും മികച്ച ജനസേവനം ഉറപ്പുവരുത്താനുമായി മൂന്ന് മാസത്തിൽ ഒരിക്കൽ വിവിധ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനമായി. സാധാരണക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കാനായി ചെറിയ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയുടെ എ.സി. ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്ന കാര്യം സദസ്സിൻ്റെ നിർദേശമായി സർക്കാരിന് ശുപാർശ നൽകും.