തിരുവനന്തപുരം : യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ തിരികെ നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.
എട്ടര വർഷത്തെ ഭരണം സർക്കാർ ജീവനക്കാരെ സാമ്പത്തികമായും മാനസികമായും അങ്ങേയറ്റം ദുരിത പൂർണ്ണമാക്കിയിരിക്കുകയാണ്. സർക്കാരിന്റെ ജീവനക്കാരോടുള്ള കടുത്ത അവഗണനകൾ തുടരുമ്പോൾ ഇത്തരം നീതിനിഷേധങ്ങൾ അവസാനിപ്പിച്ച് സർക്കാരിന്റെ കണ്ണുതുറപ്പിക്കാനായി നടന്ന പണിമുടക്ക് ജീവനക്കാർ അവസരോചിതമായി ഏറ്റെടുത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
60 ശതമാനത്തിലധികം പേർ പണിമുടക്കിൽ പങ്കെടുത്തതായും ഡയസ്നോൺ സ്ഥലംമാറ്റ ഭീഷണി എല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ജീവനക്കാർ പണിമുടക്കിയതെന്നും സെറ്റോ ചെയർമാൻ ചവറ ജയകുമാർ അറിയിച്ചു.