Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsസ്പായിൽ അതിക്രമിച്ചു...

സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ മുഴുവൻ പ്രതികളും പോലീസ് പിടിയിൽ

തിരുവല്ല: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ മുഴുവൻ പ്രതികളും പോലീസ് പിടിയിൽ. ഒളിവിലായിരുന്ന കിരൺ, സാജൻ എന്നിവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തിയത്. നേരത്തെ കേസിലെ മറ്റ് നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെക്കൻ എന്ന് വിളിക്കുന്ന പ്രശോഭിനെ റാന്നിയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, ബെർലിൻ ദാസ് എന്നിവരെയാണ് പോലീസ് ആദ്യം പിടികൂടിയത്. ആകെ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നരയോടെയാണ് കേരളത്തെ നടുക്കിയ സംഭവം നടന്നത്. ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടാണ് സുബിന്റെ നേതൃത്വത്തിലുള്ള സംഘം സ്പായിൽ എത്തിയത്. 50,000 രൂപ നൽകണമെന്ന് ഇവർ ഭീഷണിപ്പെടുത്തി. പണം നൽകാൻ വിസമ്മതിച്ച ജീവനക്കാരിയെ കഴുത്തിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല : സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി  ക്രമസമാധാന പരിപാലനവും സുരക്ഷയും മുൻനിർത്തി  ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളിലെ കുട്ടനാട് റേഞ്ചിലെ 14  കള്ള്  ഷാപ്പുകളും  ബിവറേജസ് കോർപ്പറേഷന്റെ തകഴി ഔട്ട്ലെറ്റും  ഡിസംബർ പന്ത്രണ്ട്, പതിമൂന്ന്...

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ രണ്ടു മുതല്‍ പുവനക്കടവ്- ചെറുകോല്‍പ്പുഴ റോഡില്‍ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -