Wednesday, April 8, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ടർമാർക്ക് പണം...

വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം: പ്രസ്താവന തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ 

പാലക്കാട്: വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയെന്ന ആരോപണം തള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി  ശോഭ സുരേന്ദ്രന്‍. തന്നെ വേട്ടായാടാനുള്ള ശ്രമമാണിതെന്നും കണ്ണാടിയില്‍ എത്തിയത് ക്യാന്‍സര്‍ രോഗിയെ കാണാനാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പണം കൊടുത്ത സ്ത്രീയെ തനിക്ക് അറിയില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പണം കൊടുത്ത സ്ത്രീ തന്‍റെ കാറില്‍ കയറിയിട്ടില്ലെന്നും കോണ്‍ഗ്രസുകാര്‍ ഇറക്കിയ സ്ത്രീയാണ് അതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

വോട്ടിന് പണം കൊടുക്കുന്ന ആളായി തന്നെ ചിത്രീകരിക്കുകയാണെന്നും താന്‍ പണം വാങ്ങുന്നതായി ഇന്നലെ കലക്ടര്‍ക്ക് പരാതി ലഭിച്ചുവെന്നും ഇതിന് ശേഷമാണ് കോണ്‍ഗ്രസുകാര്‍ പിന്തുടര്‍ന്നതെന്നും അവര്‍ ആരോപിച്ചു. കാറിലിരുന്നയാള്‍ ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചുവെന്നും ഇത് ചോദ്യം ചെയ്യാനാണ് കാറിനടുത്ത് പോയതെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയ്യാറാക്കി തന്നെ വേട്ടയാടുകയാണെന്നും ഈ ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കാറിലുണ്ടായിരുന്നവര്‍ക്കെതിരെ പൊലീസിലും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എടത്വാ പള്ളിയിൽ അഞ്ച് കോടിയുടെ ജീവകാരുണ്യ പ്രത്യാശഭവന പദ്ധതി ഉദ്ഘാടനം ഇന്ന്

എടത്വാ: എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയുടെ നേതൃത്വത്തില്‍ വാസയോഗ്യമായ സ്വന്തം ഭവനമില്ലാത്ത  കുടുംബങ്ങള്‍ക്ക് പ്രത്യാശ ഭവനങ്ങള്‍ ഒരുക്കുന്നു. പ്രത്യാശഭവനം ജൂബിലി വര്‍ഷം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മൂന്നിന് എടത്വാ പള്ളി പില്‍ഗ്രിം...

കൊട്ടാരക്കരയിൽ ബസ്‌ കാത്തുനിന്നവര്‍ക്കു നേരെ പിക്കപ്പ് വാൻ ഇടിച്ചുകയറി : 2 മരണം

കൊല്ലം : കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു. 2 പേർ മരിച്ചു .പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -