ന്യൂഡൽഹി : അമർനാഥ് തീർഥാടനത്തിൻ്റെ ആദ്യ ദിവസമായ ശനിയാഴ്ച 13,736 തീർഥാടകർ ദർശനം നടത്തി .3,880 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ ആദ്യ ബാച്ച് ബാൾട്ടലിലെയും നുൻവാനിലെയും ഇരട്ട ബേസ് ക്യാമ്പുകളിൽ നിന്ന് ഇന്നലെ അതിരാവിലെ രണ്ട് ട്രാക്കുകളിൽ നിന്നാണ് യാത്ര തിരിച്ചത്.കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് തീർത്ഥാടനം നടക്കുന്നത്. ജൂൺ 29 ന് ആരംഭിച്ച 52 ദിവസത്തെ തീർത്ഥാടനം ഓഗസ്റ്റ് 19 ന് സമാപിക്കും.