ന്യൂഡൽഹി : മലയാള സിനിമാ മേഖലയിലെ അമ്മ,ഡബ്ലുസിസി സംഘടനകൾ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാൽസംഗക്കേസിൽ പ്രതിയാക്കിതെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ സിദ്ദിഖ് ആരോപിക്കുന്നു.
മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി ജാമ്യാപേക്ഷ ഫയൽ ചെയ്തത്.പരാതി നല്‍കിയതിന് എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായിയെന്നും പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും ഹർജിയിൽ പറയുന്നു .മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.