തിരുവല്ല : ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം. കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ നായെ ആണ് കഴിഞ്ഞ ദിവസം രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്. രാത്രി പന്ത്രണ്ട് മണിക്ക് ഗേറ്റ് തുറന്നപ്പോ പുറത്ത് ഇറങ്ങിയ നായെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. അടിയുടെ അഘാതത്തിൽ തലയ്ക്ക് പരിക്കേറ്റു. മൂക്കിന്റെ പാലത്തിനും മുറിവേറ്റു.
തുടർന്ന് ചെങ്ങന്നൂർ വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോയ നായെ ഡോ സുനിൽ കുമാറിന്റെ നേത്യത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ട ഓപ്പറേഷന് വിധേയമാക്കി.
തുടർന്ന് പുളിക്കീഴ് പോലീസിൽ പരാതി നൽകിയതിനേ തുടർന്ന് സി കെ അജിത്ത്കുമാർ എസ് ഐന്മാരായ സുരേന്ദ്രൻ, കുരുവിള എന്നിവരുടെ നേത്യത്വത്തിൽ അന്വേഷണം നടത്തിവരുന്നു. ഈ പ്രദേശത്ത് മദ്യപൻന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടുതലാണെന്ന് പ്രദേശവാസികൾ പറഞ്ഞു.