കൊച്ചി: കളമശ്ശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഭർത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പരുക്കേറ്റ നീനു (26) വിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കളമശേരി എകെജി റോഡിൽ വച്ചാണ് സംഭവം. കുടുംബപ്രശ്നമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് നിഗമനം .