Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ ധനകാര്യസ്ഥാപനത്തിൽ...

തൃശ്ശൂരിൽ ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി ജീവനക്കാരി മുങ്ങി

തൃശ്ശൂർ : തൃശ്ശൂരിൽ ജോലി ചെയ്തിരുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നു 20 കോടി രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ ആണ് തട്ടിപ്പ് നടത്തി പണവുമായി കടന്നത്.18 വർഷത്തോളമായി സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

വ്യാജ ലോണുകൾ ഉണ്ടാക്കി 20 കോടിയോളം രൂപ സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുക്കുകയായിരുന്നു.ഈ പണം ഉപയോഗിച്ച് ഇവർ സ്വത്തുക്കൾ വാങ്ങിയെന്നാണ് കരുതുന്നത്.വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു : ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യവ്യാപകമായി റെയിൽവേ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ . റെയിൽവേ ബോർഡ് പുതിയ നിരക്ക് പട്ടിക പ്രസിദ്ധീകരിച്ചു. എസി കോച്ചുകളിൽ ഓരോ കിലോമീറ്ററിനും രണ്ട് പൈസ വർധനവുണ്ടാകും. എക്‌സ്പ്രസ്,...

പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട : പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ  ജീവപര്യന്തം കഠിനതടവിന് പുറമെ 8 വർഷം കഠിനതടവിനും ശിക്ഷിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണൻ. കടമ്മനിട്ട നാരങ്ങാനം...
- Advertisment -

Most Popular

- Advertisement -