കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിൽ ലഹരിക്ക് അടിമയായ യുവാവ് സ്വന്തം വീടും ഭാര്യയുടെ വീടും ആക്രമിച്ചു .ഭാര്യയെ ആക്രമിക്കുകയും സ്വന്തം കാർ കത്തിക്കുകയും ചെയ്തു.താമരശേരി കരിങ്ങമണ്ണയിൽ താമസിക്കുന്ന ആരാമ്പ്രം സ്വദേശി ഷമീറാണ് ലഹരിക്കടിമപ്പെട്ട് അക്രമം നടത്തിയത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ടിപ്പർ ഡ്രൈവറായ ഷമീർ വീട്ടു സാധനങ്ങൾ അടിച്ചു തകർക്കുകയും ഭാര്യ നസീമയെ മർദിക്കുകയും ചെയ്ത ശേഷം ഭാര്യവീട്ടിലെത്തി വീടിനുളളിലെ സാധനങ്ങളും നശിപ്പിച്ചു. സ്വന്തം കാറിന് തീയിടുകയും വഴിയരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാർ തല്ലിത്തകര്‍ക്കുകയും ചെയ്തു .നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ തൂണില്‍ കെട്ടിയിട്ടശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഷമീർ ലഹരിമരുന്ന് ഉപയോഗിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.