Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുറുവാ സംഘത്തിലെ...

കുറുവാ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ : മാസങ്ങൾക്ക് മുൻപ് ജില്ലയിൽ ഭീതിയിലാഴ്ത്തിയ കുറുവാ സംഘത്തിലെ പ്രധാന കണ്ണിയും അറസ്റ്റിൽ. തമിഴ് നാട് കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് മധുരയിൽ ഒളിവിൽ കഴിയുന്നതിനിടെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കുറുവ സംഘത്തിന്‍റെ അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ പൊലിസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്നാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തകേസിലെ അവസാന കണ്ണിയായ കട്ടുപൂച്ചനിലേക്ക് എത്തിയത്.

പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നകേസിലാണ് അറസ്റ്റ്. 56 കാരനായ കട്ടുപൂച്ചൻ ഉഗ്ര ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്ന് പൊലീസ് പറയുന്നു.

2012 ൽ മാരാരിക്കുളത്ത് അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി അവരെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഇയാൾ പിടിയിലായതാണ്. അന്ന് കട്ടുപൂച്ചനെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നെങ്കിലും കോവിഡ് കാലത്ത് ശിക്ഷയിൽ ഇളവ് നൽകി വിട്ടയച്ചിരുന്നു. തുടർന്നാണ് വീണ്ടും കേരളത്തിലെത്തിയത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

ആലപ്പുഴ: അമ്പലപ്പുഴയിൽ  നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സ്വദേശികളായ 3 പേരെയാണ്   അമ്പലപ്പുഴ പോലീസ് പിടികൂടിയത്. ജൂൺ 9 -ന്  രാത്രി 11 മണിയോടെ അമ്പലപ്പുഴ...

സംസ്ഥാനത്തെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും രോഗനിർണയ ലാബ് ശൃംഖല സ്ഥാപിച്ചു: മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : സംസ്ഥാന ചരിത്രത്തിൽ ആദ്യമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ താലൂക്ക്, ജില്ലാ ആശുപത്രികളടക്കം മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും രോഗ നിർണയ ലാബ് നെറ്റ്‌വർക്ക് സ്ഥാപിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്...
- Advertisment -

Most Popular

- Advertisement -