ഫിലാഡെൽഫിയ : അമേരിക്കയിൽ വീണ്ടും വിമാനാപകടം.ആറുപേരുമായി പറക്കുകയായിരുന്ന ചെറു വിമാനമാണ് വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ ഷോപ്പിങ് സെന്ററിന് സമീപം തകര്‍ന്നുവീണത്. വീടുകൾക്ക് തീപിടിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക റിപ്പോർട്ടുകൾ. ലിയർജെറ്റ് 55 വിമാനമാണു പ്രാദേശിക സമയം വൈകിട്ട് ആറരയോടെ നഗരത്തിലെ ജനവാസ കേന്ദ്രത്തിന് സമീപത്ത് തകര്‍ന്നുവീണത് .അപകടത്തിന്റെ കാരണം വ്യക്തമല്ല.