Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeCareerകൂടൽ മുറിഞ്ഞകല്ലിൽ...

കൂടൽ മുറിഞ്ഞകല്ലിൽ വീണ്ടും വാഹനാപകടം: ഒരാൾ മരിച്ചു

കോന്നി : പിറകോട്ടെടുത്ത ടിപ്പര്‍ ലോറി ഇടിച്ച് വഴിയാത്രികനായ വയോധികന്‍ മരിച്ചു. കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ മിനിബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പാണ് വീണ്ടും അപകടം. കൂടല്‍ മഠത്തിലേത്ത് ഗംഗാധരന്‍ നായര്‍ (83) ആണ് മരിച്ചത്. ഞായർ വൈകിട്ട് 5.05-നാണ് പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കൂടല്‍ ശ്രീദേവി ക്ഷേത്രത്തിന്റെ വഞ്ചിയ്ക്ക് സമീപം അപകടം നടന്നത്.

ടിപ്പര്‍ ലോറി പിന്നോട്ടെടുത്ത സമയത്ത് വാഹനത്തിന്റെ അരികിലൂടെ പോയ ഗംഗാധരന്‍ നായരെ വാഹനം ഇടിച്ചു. ലോറിയുടെ ടയറിനടിയിലേക്ക് അദ്ദേഹം വീണു. ഉടന്‍ തന്നെ കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ  മഹാകുംഭാഭിഷേകം നാളെ

തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ നവീകരണത്തിന് ശേഷമുള്ള മഹാകുംഭാഭിഷേകം നാളെ നടക്കും. രാവിലെ 7.40നാണ് കുംഭാഭിഷേക ചടങ്ങുകൾ. കിഴക്കേ ശീവേലിപ്പുര ഒഴികെയുള്ള ഭാഗങ്ങളിൽ നിന്ന് ഭക്തർക്ക് കുംഭാഭിഷേകം വീക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ശ്രീകോവിലിനു മുകളിൽ താഴികക്കുടങ്ങളുടെ സമർപ്പണം,...

ചക്കുളത്തുകാവ് പൊങ്കാല : പ്രാദേശിക അവധി

ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 വെള്ളിയാഴ്ച അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി
- Advertisment -

Most Popular

- Advertisement -