തിരുവല്ല: പെരിങ്ങര 1110-ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിൽ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കരയോഗം വൈസ് പ്രസിഡന്റ് അഭിലാഷ് കുമാർ മീനാക്ഷി ഉദ്ഘാടനം ചെയ്തു. തുടർന്ന് സത്യപ്രതിജ്ഞ വാചകം കമ്മറ്റി അംഗം എൻ. ശ്രീകുമാർ ചെത്തിക്കാട്ട് ചൊല്ലി കൊടുത്തു.
കരയോഗം സെക്രട്ടറി എം.എൻ.രാജശേഖരൻ,കമ്മറ്റി അംഗങ്ങളായ മുരളിധരൻ ഇരമല്ലിൽ, ശ്രീകുമാർ സരസ്വതി ഭവൻ, അഭിജിത്ത് ശ്രീനിലയം രാധാകൃഷ്ണൻ തയ്യിൽ, മനോജ് കളരിക്കൽ വനിതാ സമാജം പ്രസിഡന്റ് ലതാ ഭാസി, കരയോഗ അംഗങ്ങളായ രവീന്ദ്രൻ നായർ ളാഹയിൽ, കൃഷ്ണകുമാർ പേരകത്ത്, ആർ. ഭാസി ഗൗരിശം, പ്രിയാ, സുധാ രാജശേഖരൻ, സുജ, എന്നിവർ നേതൃത്വം നൽകി