തിരുവല്ല : എം.സി റോഡിലെ കുറ്റൂർ ബിഎസ്എൻഎൽ കവലയിൽ കെ എസ് റ്റി പി പൊതുസ്ഥലത്ത് നട്ടുവളർത്തിയ തണൽ മരത്തിന്റെ ശിഖരങ്ങൾ സമൂഹവിരുദ്ധർ മുറിച്ചു മാറ്റി. കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു സംഭവം. ലക്ഷ്മിതരു ഇനത്തിലുള്ള മരത്തിന്റെ ശിഖരമാണ് സമൂഹവിരുദ്ധർ വെട്ടി മാറ്റിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സമാന രീതിയിൽ നടന്നതായി നാട്ടുകാർ പറഞ്ഞു. ഇത് സംബന്ധിച്ച് ചില സന്നദ്ധ സംഘനകൾ പോലീസിൽ പരാതി നൽകിയിരുന്നു.
ലക്ഷ്മിതരു, നീർമരുത് എന്നീ മരങ്ങളുടെ ശിഖരങ്ങളാണ് അന്ന് മുറിച്ച് മാറ്റിയത്. സമീപത്ത് സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡിന് മറയാകുന്നതിലാണ് മുറിച്ച് മാറ്റിയതെന്ന് നാട്ടുകാർ ആരോപിച്ചു.