പത്തനംതിട്ട : മെഴുവേലി വനിത ഐ ടി ഐ യില്‍ എന്‍ സി വി റ്റി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം.https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി നേരിട്ടും ഏതെങ്കിലും ഗവ: ഐ.ടി.ഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടും രജിസ്റ്റര്‍ ചെയ്യാം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ച്. ഫോണ്‍ : 9995686848, 8075525879, 9496366325.