Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeEducationപോളിടെക്നിക് പ്രവേശനത്തിന്...

പോളിടെക്നിക് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം :കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, ഗവ. കോസ്‌റ്റ് ഷെയറിംഗ് (IHRD, CAPE, LBS), സ്വാശ്രയ പോളിടെക്‌നിക്ക് കോളജുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്.

SSLC/ THSLC/ CBSE-X/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്സയൻസ്ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോവിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം.1) കണക്ക്ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം.2) അപേക്ഷിക്കാം. 

എസ്.എസ്.എൽ.സിയ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ്‌ സ്ട്രീം.1 ലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്സ് സ്കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം.2 ലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്സ് സ്കോർ നിശ്ചയിക്കുന്നത്.

പൊതുവിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org എന്ന വെബ്സൈറ്റ് മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനുശേഷം വിവിധ സർക്കാർ/ സർക്കാർ എയിഡഡ്/ IHRD/ CAPE/ സ്വാശ്രയ പോളിടെക്‌നിക് ‌കോളജുകളിലേക്കും NCC / Sports ക്വാട്ടകളിലേക്കും അപേക്ഷ സമർപ്പിക്കാൻ കഴിയും.ഒരു വിദ്യാർഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനുമോദന സമ്മേളനം

തിരുവല്ല : എം.ജി സോമൻ ഫൗേണ്ടേ ൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംവിധായകൻ ബ്ലസിക്ക് നൽകിയ അനുമോദന സമ്മേളനം ആൻ്റോ ആൻ്റണി  എം പി ഉൽഘാടനം ചെയ്തു. അഡ്വ മാത്യുറ്റി തോമസ് എംഎൽഎ, ഹോളിവുഡ്...

ഉത്തര്‍പ്രദേശില്‍ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു : 50 ലധികം പേർക്ക് പരിക്ക്

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബാ​ഘ്പത്തിൽ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു.അൻപതോളം പേർക്ക് പരിക്ക് .ജൈനമതസ്ഥരുടെ ലഡു മഹോത്സവം എന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരം താങ്ങാന്‍ കഴിയാതെ...
- Advertisment -

Most Popular

- Advertisement -