Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNews77 ഗ്രാമീണ...

77 ഗ്രാമീണ റോഡുകള്‍ക്ക് അനുമതി

പത്തനംതിട്ട : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം ജി എസ് വൈയുടെ നാലാം ഘട്ടത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ 77 റോഡുകള്‍ക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. ദേശീയ നിലവാരത്തില്‍ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. 6 മീറ്റര്‍ വീതിയും കുറഞ്ഞത് 500 മീറ്റര്‍ മുതല്‍ നീളവുമുള്ള ഗ്രാമീണറോഡുകളാണ് പ്രാഥമികപരിശോധനകള്‍ക്ക്‌ശേഷം പട്ടികയില്‍ ഇടം പിടിച്ചത്. 5 വര്‍ഷത്തേക്കാണ് പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ റോഡുകളില്‍ നിന്നും 10 ശതമാനം റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും എം.പി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ കൂടി ചുമതല : ടി എന്‍ രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ ചുമതല കൂടി നല്‍കി. തമിഴ്നാട് ഗവര്‍ണര്‍ ടി എന്‍ രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി. നിലവിലെ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്...

പത്മനാഭപുരം കൊട്ടാരത്തിൽ ഉടവാൾ കൈമാറി : നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിർഭര തുടക്കം

തിരുവനന്തപുരം : തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച പുലർച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച...
- Advertisment -

Most Popular

- Advertisement -