Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsആറന്മുള ഉതൃട്ടാതി...

ആറന്മുള ഉതൃട്ടാതി ജലോത്സവം: ജാഗ്രത നിർദ്ദേശം

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവം സെപ്റ്റംബർ 9 ന് നടക്കുന്ന സാഹചര്യത്തിൽ പമ്പാ നദിയിൽ മതിയായ അളവിൽ ജലനിരപ്പ് ഇല്ലാത്തപക്ഷം കക്കാട്, ശബരിഗിരി പവർഹൗസുകളിൽ പരമാവധി ഊർജ്ജ ഉല്പാദനം നടത്തി ജല ലഭ്യത ഉറപ്പാക്കും.

എന്നാൽ കക്കാട് പവർഹൗസിലെ ജനറേറ്ററുകൾക്ക് അവിചാരിതമായ കാരണങ്ങളാൽ തകരാർ സംഭവിക്കുകയാണെങ്കിൽ  ജലലഭ്യത ഉറപ്പാക്കുന്നതിനായി മൂഴിയാർ ഡാമിൻ്റെ ഗേറ്റുകൾ തുറന്നേക്കാം. ഈ സാഹചര്യത്തിൽ മൂഴിയാർ ഡാമിൻ്റെ 3 ഗേറ്റുകൾ പരമാവധി 60 സെ.മീറ്റർ വീതം ഉയർത്തി ജലം ഏതുസമയത്തും കക്കാട്ടാറിലേക്ക് ഒഴുക്കിവിടും.

ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരാം.  കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണമെന്നും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും  ഒഴിവാക്കണമെന്നും  ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത : കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ  ജാഗ്രത പാലിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത്  മഴ പൊതുവെ കുറഞ്ഞ്  നിൽക്കുകയാണെങ്കിലും വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തി കുറഞ്ഞ മഴയ്ക്കാണ്...

ധനുമാസകമ്പത്തിന് ആറന്മുളയിലും പരിസര പ്രദേശങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി

ആറന്മുള : പാർഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ധനുമാസകമ്പത്തിന് ആറന്മുളയിലും പരിസര പ്രദേശങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി. ജനുവരി 13 ന് പുലർച്ചെയാണ് ആറന്മുള പാർഥസാരഥി ക്ഷേത്ര പരിസരത്ത് ധനുമാസക്കമ്പം നടക്കുന്നത്.ആറന്മുളയുടെ മാത്രം സ്വന്തമായ  സവിശേഷ...
- Advertisment -

Most Popular

- Advertisement -