ശബരിമല : നിലയ്ക്കലിൽ സെപ്തംബർ അവസാനത്തോടെ അരവണ കണ്ടയ്നർ ഫാക്ടറി നിർമിക്കാൻ ദേവസ്വം ബോർഡ് തീരുമാനം.ബിഒടി അടിസ്ഥാനത്തിൽ ആയിരിക്കും നിർമാണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
ആദ്യ ഘട്ടത്തിൽ ശബരിമലയ്ക്ക് പുറമെ പമ്പ,നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ കണ്ടെയ്നറുകൾ നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. പ്ലാൻ്റ് പൂർണതോതിൽ സജ്ജമായി കഴിഞ്ഞാൽ അമ്പലപ്പുഴ, മലയാലപ്പുഴ, ആറന്മുള തുടങ്ങിയ ക്ഷേത്രങ്ങളിലും കണ്ടെയ്നറുകൾ നൽകി തുടങ്ങും
ഒരെണ്ണത്തിന് 6.42 രൂപ നിരക്കിൽ 2 കോടിയോളം കണ്ടെയ്നറുകളാണ് ഓരോ സീസണിലും ദേവസ്വം ബോർഡ് വാങ്ങുന്നത്. നിലയ്ക്കലിൽ വിരി പന്തലിൻ്റെ സമീപത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. നിർമിച്ച് പ്രവർത്തിച്ച് കൈമാറുന്നതിനാൽ (ബിഒടി) ബോർഡിന് സാമ്പത്തിക ബാധ്യത ഉണ്ടാവില്ലെന്നാണ് കരുതുന്നത്.
കഴിഞ്ഞ തീർഥാടന കാലത്ത് കണ്ടെയ്നർ ക്ഷാമം ഉണ്ടായത് അരവണ വിതരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.