തിരുവനന്തപുരം : വിദ്യാഭ്യാസ-കായിക വകുപ്പുകളുടെ തർക്കത്തിൽ നാളെ നടക്കാനിരുന്ന ഹോക്കി താരം പി.ആർ.ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ കൂടിയായ പി.ആർ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകാനിരുന്ന ചടങ്ങാണ് മാറ്റിയത്.ഒളിംപിക്സ് മെഡൽ ജേതാവിനു സ്വീകരണം നൽകേണ്ടത് കായിക വകുപ്പാണെന്ന് കായിക മന്ത്രി വാദിച്ചതോടെ ചടങ്ങ് മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു
26 ന് മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സ്വീകരണത്തിൽ മുഖ്യമന്ത്രിയും പങ്കെടുക്കുമെന്നായിരുന്നു തീരുമാനിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നു ജിമ്മി ജോര്‍ജ് സ്റ്റേഡിയം വരെ ഘോഷയാത്രയും ആസൂത്രണം ചെയ്തിരുന്നു. ചടങ്ങിനായി ശ്രീജേഷ് കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയിരുന്നു.