Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാഭ്യാസ-കായിക വകുപ്പുകൾ...

വിദ്യാഭ്യാസ-കായിക വകുപ്പുകൾ തമ്മിൽ തർക്കം : ശ്രീജേഷിന്റെ സ്വീകരണം മാറ്റി

തിരുവനന്തപുരം : വിദ്യാഭ്യാസ-കായിക വകുപ്പുകളുടെ തർക്കത്തിൽ നാളെ നടക്കാനിരുന്ന ഹോക്കി താരം പി.ആർ.ശ്രീജേഷിന്റെ  സ്വീകരണച്ചടങ്ങ് മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ കൂടിയായ പി.ആർ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകാനിരുന്ന ചടങ്ങാണ് മാറ്റിയത്.ഒളിംപിക്സ് മെഡൽ ജേതാവിനു സ്വീകരണം നൽകേണ്ടത് കായിക വകുപ്പാണെന്ന് കായിക മന്ത്രി വാദിച്ചതോടെ ചടങ്ങ് മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു

26 ന് മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സ്വീകരണത്തിൽ മുഖ്യമന്ത്രിയും പങ്കെടുക്കുമെന്നായിരുന്നു തീരുമാനിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നു ജിമ്മി ജോര്‍ജ് സ്റ്റേഡിയം വരെ ഘോഷയാത്രയും ആസൂത്രണം ചെയ്തിരുന്നു. ചടങ്ങിനായി ശ്രീജേഷ് കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : കൈപ്പുഴ ക്ഷേത്രം മുതൽ മണികണ്ഠൻ ആൽത്തറ വരെ സുരക്ഷാ ക്യാമറ സ്ഥാപിക്കും

പന്തളം: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി പന്തളത്തെ സുരക്ഷ  വർദ്ധിപ്പിക്കുന്നതിനായി  കൈപ്പുഴ ക്ഷേത്രം മുതൽ മണികണ്ഠൻ ആൽത്തറ വരെ ദേവസ്വം ബോർഡിൻറെ നേതൃത്വത്തിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ....

ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അടൂർ: മങ്ങാട് ഗണപതി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് ചക്കാലയിൽ വീട്ടിൽ നൗഷാദ് (32) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2023...
- Advertisment -

Most Popular

- Advertisement -