Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഅർജുൻ ഇനി...

അർജുൻ ഇനി ഓർമ : സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട് : അർജുൻ ഇനി കണ്ണീരോർമ.കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അർജുന്റെ മൃതദേഹം സംസ്‌കരിച്ചു. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാൻ എത്തിയിരുന്നു.രാവിലെ 11.20ഓടെയാണ് ആരംഭിച്ച സംസ്കാര ചടങ്ങുകള്‍ 11.45ഓടെ പൂര്‍ത്തിയാക്കി.സഹോദരൻ അഭിജിത്ത് അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി.

രാവിലെ ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്തിൽ മൃതദേഹം ഏറ്റുവാങ്ങി.മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ഒമ്പതരയോടെ കണ്ണാടിക്കലിലെ വീട്ടിലെത്തി. മന്ത്രി എ.കെ .ശശീന്ദ്രൻ, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ,ജില്ലാ കലക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരുപാധികം മാപ്പപേക്ഷിച്ച് ബോബി ചെമ്മണൂർ : സ്വീകരിച്ച് ഹൈക്കോടതി : കേസ് തീര്‍പ്പാക്കി

കൊച്ചി : ജാമ്യം ലഭിച്ചശേഷവും ജയിലിലിൽനിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് ബോബി ചെമ്മണൂർ.തടവുകാരെ സഹായിക്കാനാണു ജാമ്യം ലഭിച്ചിട്ടും തലേന്നു പുറത്തിറങ്ങാതിരുന്നത് എന്നു മാധ്യമങ്ങളോടു ബോബി പറഞ്ഞോ എന്നറിയിക്കാൻ കോടതി നിർദേശം നൽകിയിരുന്നു.മാധ്യമങ്ങളെ...

കടല്‍ച്ചൊറി കണ്ണില്‍ തെറിച്ചു : മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം : മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി(ജെല്ലി ഫിഷ്) കണ്ണില്‍ തെറിച്ച്‌ മത്സ്യത്തൊഴിലാളി മരിച്ചു.പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്.ജൂൺ 29 ന് ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം. വലയില്‍ കുടുങ്ങിയ...
- Advertisment -

Most Popular

- Advertisement -